'കേരളത്തിന്റെ തെരുവുകളില്‍ ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നത്, ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ പദ്ധതി'; പി. ജയരാജന്‍
തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകള്‍ ആരംഭിച്ചതെന്ന് സിപിഐഎം നേതാവ് പി. ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ നേരത്തെ പ്രധാനമായും ചതയദിന ഘോഷയാത്രകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ നടക്കുന്ന ഘോഷയാത്രകള്‍ക്ക് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പി. ജയരാജന്റെ ആരോപണം. ആഘോഷങ്ങളെ ഉപയോഗപ്പെടുത്തി കേരളത്തിലെ കുടുംബങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ നേരത്തെ ചതയദിന ഘോഷയാത്രകള്‍ക്കായിരുന്നു പ്രധാനമായും ഇടമുണ്ടായിരുന്നത്. പിന്നീട് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകള്‍ വ്യാപകമാകുന്നത് ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പി. ജയരാജന്റെ വാദം.
ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ഉപാധിയാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.