ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല, രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
 

 
334444

സർക്കാരിൻ്റെ മദ്യനയത്തെ വിമർശിച്ച് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമർശനം. മദ്യം പൂർണമായും വർജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മറുപടിയുമായി രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരും. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു സംഭവം.

Tags

Share this story

From Around the Web