പ്രണയവിവാഹം അരുത്, പാരമ്പര്യം സംരക്ഷിക്കണം’; പ്രമേയം പാസാക്കി പഞ്ചാബിലെ ഗ്രാമം: രൂക്ഷ വിമര്‍ശനം

പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ക്ക് വിലക്ക്.
മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് പ്രണയവിവഹാം നിരോധിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്.സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.
കുടുംബത്തിന്റെ അനുമതിയില്ലാതെ പ്രണയ വിവാഹം ചെയ്യുന്നവര്‍ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കാന്‍ പാടില്ല.
വിലക്കേര്‍പ്പെടുത്തിയുള്ള ഈ പ്രമേയം ജൂലൈ 31നാണ് പാസാക്കപ്പെട്ടത്. വിലക്ക് ലംഘിച്ച് വിവാഹിതരാകുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ ഉണ്ടാവുമെന്നും പ്രമേയത്തില്‍ പറയുന്നു.
ഞങ്ങള്‍ പ്രണയവിവാഹത്തിന് എതിരല്ല, എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ അത് അനുവദിക്കില്ല. തങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കാനാണിതെന്നുമാണ് ഗ്രാമത്തിലെ സര്‍പഞ്ച് വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഈ പ്രമേയത്തിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ പ്രമേയത്തിനെതിരെ ഔദ്യോഗികമായി പരാതികള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.