വാഹനങ്ങളിൽ നിയമവിരുദ്ധ രൂപമാറ്റം പാടില്ല. മുൻകൂർ അനുമതിയോടെ 7 മാറ്റങ്ങൾ മാത്രം അനുവദനീയം. ആർടിഒ അനുമതി നിർബന്ധം. വരുത്തിയ മാറ്റങ്ങൾ ആർസി ബുക്കിൽ രേഖപ്പെടുത്തണം. 

 
mvd

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ രൂ​പ​മാ​റ്റം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യോ​ടെ ഏ​ഴ് മാ​റ്റ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് വ​രു​ത്താ​നാ​കു​ക. രൂ​പ​മാ​റ്റ​ത്തി​നു മു​മ്പാ‍‍​യി ആ​ര്‍​ടി​ഒ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വാ​ഹ​ന​ത്തി​ലെ രൂ​പ​മാ​റ്റ​ങ്ങ​ള്‍ ആ​ര്‍​സി ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. നി​രോ​ധി​ത നി​റ​ങ്ങ​ള്‍ ഒ​ഴി​കെ, വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റാം. അ​തേ ക​മ്പ​നി​യു​ടെ സ​മാ​ന ശേ​ഷി​യു​ള്ള പു​തി​യ എ​ഞ്ചി​ന്‍ വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ‍​യു​ന്നു.

എ​ന്നാ​ൽ എ​ഞ്ചി​ന്‍ സ്വാ​പ്പിം​ഗ് അ​നു​വ​ദി​ക്കി​ല്ല. സ​മാ​ന മോ​ഡ​ലി​ലു​ള്ള പു​തി​യ ഷാ​സി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ ഷാ​സി ഘ​ടി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​മാ​റ്റം വ​രു​ത്താ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​ഷ​ണ​ര്‍ ജി. ​സ്പ​ര്‍​ജ​ന്‍ കു​മാ​റാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

Tags

Share this story

From Around the Web