'സംസ്ഥാനത്ത് നിപ വൈറസ് വ്യാപനമില്ല, പ്രതിപക്ഷം രാഷ്ട്രീയ ആയുധം പോലെ ഉപയോഗിക്കുന്നു'

 
K MURALEEDHARAN

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി വന്നിട്ടുണ്ട്.

നിലവില്‍ ഒരാള്‍ മാത്രമാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നത്, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. സംശയമുള്ള എല്ലാ കേസുകളും സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസും പരിശോധിക്കാതെ വിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags

Share this story

From Around the Web