മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകള്‍ പറയുന്നുണ്ട്: കെ.കെ. ഷൈലജ

 
SHYLAJA



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ആണെന്ന് സിപിഐഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകള്‍ പറയുന്നുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെകെ ശൈലജ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

ആധുനികമായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നല്‍കി. ചര്‍ച്ചയില്‍ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാര്‍ഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാര്‍ട്ടികളില്‍ അത് കാണാറുണ്ട്.

മൂന്നാം തവണയും എല്‍ഡിഎഫ്‌വരും. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. യുഡിഎഫ്എന്ത് അടിസ്ഥാനത്തില്‍ ആണ് 100 സീറ്റ് പറയുന്നത്. എന്താണ് അവര്‍ക്ക് പ്രചരിപ്പിക്കാന്‍ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോള്‍ യുഡിഎഫ്ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല

യുഡിഎഫിന്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തില്‍ വന്നിട്ട് എന്താണ് ചെയ്യുക. വര്‍ഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങള്‍ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു. മുസ്ലിം പ്രീണനം, ക്രിസ്ത്യന്‍ പ്രീണനം എന്ന് പറഞ്ഞ് നുണ പ്രചരിപ്പിച്ച് ആളുകളെ ഞങ്ങളില്‍ നിന്ന് അകറ്റുകയാണ്.

മത ന്യൂനപക്ഷത്തെ രാജ്യം സംരക്ഷിക്കേണ്ടതാണ്. വര്‍ഗീയത ന്യൂനപക്ഷത്തിനു എതിരാണ്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്തെല്ലാം നുണയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പിപിഇ കിറ്റ് അഴിമതി എന്ന് പറഞ്ഞ് തനിക്കെതിരെ പ്രചരിപ്പിച്ചില്ലേയെന്നും കെകെ ഷൈലജ ചോദിച്ചു.

Tags

Share this story

From Around the Web