പി.പി ദിവ്യയുമായി ബന്ധം വെക്കേണ്ട കാര്യമില്ല; നടപടിക്രമം പാലിച്ചില്ലെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കും: കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
കണ്ണൂര്‍: ടെന്‍ഡര്‍ ഇല്ലാതെയാണ് കമ്പനിക്ക് നിര്‍മാണ കരാറുകള്‍ ലഭിച്ചതെന്ന ആരോപണം തള്ളി കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. നടപടി പാലിച്ചാണ് കരാര്‍ നേടിയത്. ഇല്ലെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്നും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കും കമ്പനിക്കുമെതിരായ പരാതിയില്‍ നിന്നും പിന്മാറാന്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മറ്റൊരാള്‍ വഴി പണം ആവശ്യപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചു. ഷമ്മാസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചതാണ്. പരാതിക്കാരന്‍ എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷമ്മാസ് ഈ ആരോപണം ഉന്നയിക്കുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കേണ്ടത് തന്റെയും കൂടി ആവശ്യമാണെന്നും ആസിഫ് പറഞ്ഞു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ആരുമായി ബന്ധമില്ല. അങ്ങനെയൊരു ട്രാന്‍സാക്ഷന്‍ നടന്നിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. നേരത്തെ വലിയൊരു അന്വേഷണമാണ് നടന്നത്. പലയിടങ്ങളിലും തനിക്ക് സ്ഥലമുണ്ട്. അതിനര്‍ത്ഥം താന്‍ നേതാക്കളുടെ ബിനാമിയാണെന്നല്ലെന്നും ആസിഫ് പ്രതികരിച്ചു.
അതേസമയം ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. കരാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതില്‍ പരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല.