'ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം ഉണ്ടാവില്ല'; പുലികളിക്കെതിരെ വി.കെ ശ്രീരാമന്‍

 
sreerama



തൃശൂര്‍: പുലികളിയുമായി ബന്ധപ്പെട്ട് എഴുത്തുകാരനും നടനുമായ വി. കെ ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. പുലികളിയെ കുറിച്ചുള്ള നടന്‍ വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധാര്‍ഹമെന്ന് പുലികളി സംഘങ്ങള്‍. 

പുലിക്കളിയെ അധിക്ഷേപിച്ചുവെന്നും വി.കെ ശ്രീരാമന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമെന്നും സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി ജനറല്‍ സെക്രട്ടറി കെ. കേശവദാസ് പറഞ്ഞു. പോസ്റ്റ് പിന്‍വലിച്ച് കലാകാരന്മാരോടും പൊതു സമൂഹത്തോടും ശ്രീരാമന്‍ മാപ്പ് പറയണമെന്നും കേശവദാസ് പറഞ്ഞു.

എന്നാല്‍ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീരാമന്‍ പറഞ്ഞു. വയറില്‍ ചിത്രം വരച്ചു കുലുക്കി ഉള്ള ഒരു കല കാണുമ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നില്ല.

 പലരോടും ചോദിച്ചു, ഇങ്ങനെ ഒരു നൃത്ത രൂപം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു .മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ പരിശോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. 

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്. അതാണൊരാശ്വാസം.

Tags

Share this story

From Around the Web