കുഞ്ഞുങ്ങള്‍ ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന്‍ ഭരണകൂടം
Sep 18, 2025, 20:26 IST

ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രോലൈഫ് കൺവെൻഷനുമായി ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ.
രാജ്യം നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നതിനായി കൊളംബിയൻ കോൺഗ്രസിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.
ലൂയിസ് ഗില്ലെർമോ വെലെസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക, അക്കാദമിക് തലങ്ങളിലെ വിദഗ്ധരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.