കരയിലും വെള്ളത്തിലും രക്ഷയില്ല; കൊല്ലത്ത് വിവാഹസത്കാരത്തിനിടെ കൂട്ടത്തല്ല്;കല്യാണത്തിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കുമടക്കം പരിക്കേറ്റു
Sep 7, 2026, 14:54 IST
കൊല്ലം: താന്നിയില്‍ മദ്യപാനത്തിനിടെ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്യാണത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണത്തിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കുമടക്കം പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹസത്കാരം നടക്കുന്നതിനിടെ, സ്ഥലത്തെത്തിയ ചിലര്‍ ഓഡിറ്റോറിയത്തിന് പുറത്തുവെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
കരയില്‍ തുടങ്ങിയ കൂട്ടത്തല്ല് തൊട്ടടുത്തുള്ള കായലിലും തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.