ഇന്ന് നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് 1,13,520 രൂപ

 
gold

തുടര്‍ച്ചയായ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ദ്ധനവും തുടര്‍ന്ന് ഇടിവും രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നത്തെ വിപണിയില്‍ പഴയ വില തന്നെ തുടരുകയാണ്. 

ഇതനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 1,13,520 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,190 രൂപയുമാണ് ഇന്നത്തെ നിരക്ക്. സെപ്തംബര്‍ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഉയര്‍ച്ചയും താഴ്ചയുമാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികളുമാണ് സ്വര്‍ണവിലയിലെ ഈ നിലയില്ലാക്കയത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണിയിലെ ഈ അസ്ഥിരത തുടരുന്നതിനാല്‍ വിലയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതേസമയം, സംസ്ഥാനത്ത് ഇന്നത്തെ വെള്ളി വിലയിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു കിലോഗ്രാം വെള്ളിക്ക് 2,54,900 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web