തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമം. അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കും
Jun 29, 2025, 15:08 IST

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറച്ചില്‍ അന്വേഷിക്കാനായി നാലംഗ സമിതി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യവകുപ്പിന് ശിപാര്‍ശ നല്‍കി.
നാലംഗ സമിതി ആരോപണങ്ങള്‍ അന്വേഷിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും സമിതിയില്‍ ഉണ്ടാകും.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയില്‍ ആരോഗ്യവകുപ്പ് ഉടന്‍ ഉത്തരവ് ഇറക്കിയേക്കും.