സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

 
Kseb


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ളതായി കെഎസ്ഇബി അറിയിച്ചു.

മധ്യപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എന്നാല്‍ ഇത് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കിട്ടുക. പവര്‍ എക്സ്ചേഞ്ച് വഴി 50 മെഗാവാട്ട് തരപ്പെടുത്തിയിട്ടുണ്ട്.

 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

അതേസമയം ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

 യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് പിരിക്കും. പ്രതിമാസ, രണ്ടുമാസ ബില്ലുകള്‍ക്ക് ഒരേ നിരക്കിലായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക.

ആഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

ഈ അധിക ചെലവിന്റെ ഭാഗമായാണ് യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നത്. ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക.

Tags

Share this story

From Around the Web