സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത.
മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതല്‍ 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഏഴ് മണിക്ക് ശേഷം പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുകയാണന്നും കെ എസ് ഇ ബി.
കഴിഞ്ഞദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ആവശ്യത്തിന് ലഭ്യമായതിനാല്‍ നിയന്ത്രണം ഉണ്ടായില്ല.