ഇന്നും അതിതീവ്രമഴക്ക് സാധ്യതയുണ്ട്; ജാഗ്രത വേണം, ഇപ്പോഴും വനത്തില്‍ ശക്തമായ മഴ: മന്ത്രി പി സി വിഷ്ണുനാഥ്

 
P C

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പി സി വിഷ്ണുനാഥ്.ഇപ്പോഴും വനത്തില്‍ ശക്തമായ മഴ തുടരുന്നുണ്ട്. തിരുവല്ലക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. 

റാന്നിയിലും ആറന്മുളയിലും വെള്ളം കുറയുന്നുണ്ടെങ്കിലും ആ വെള്ളമെല്ലാം തിരുവല്ലയിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ടോറസുകളിറക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, മഴക്കെടുതിയും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച പത്തനംതിട്ടയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സന്ദര്‍ശനം നടത്തി. കോഴഞ്ചേരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. 

ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ പ്രളയബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാംപുകളിലും മുഖ്യമന്ത്രിയെത്തി. ജില്ലയിലെ അതിജീവനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. 

നദികളില്‍ മണ്ണും മാലിന്യവും നീക്കം ചെയ്യാന്‍ ഉടന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കാലവര്‍ഷക്കെടുതിയില്‍ ഇന്ന് 6 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ നാല് ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് 23 പേര്‍ക്കാണ്.

Tags

Share this story

From Around the Web