ക്രൈസ്തവരെ ചുമക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉണ്ട് . പി.സി ജോര്‍ജിന്റെ ആവശ്യമില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ജോര്‍ജിനെ കടിഞ്ഞാണ്‍ ഇടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നും ആവശ്യം
ചങ്ങനാശേരി: ക്രൈസ്തവ സഭയേയും ബിഷപ്പുമാര്‍ക്കെതിരെ പിസി ജോര്‍ജ് ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ തീര്‍ത്തും വിവരക്കേടിന്റെ ഭാഗമായിട്ടാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമ്മേളനം.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം നിലവിലുള്ളപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ക്രൈസ്തവരെ ചുമക്കേണ്ട ആവശ്യം ഇല്ലെന്നും സഭാ പിതാക്കന്മാരെയും സമുദായ നേതാക്കന്മാരെയും അവഹേളിക്കുന്ന പി.സി ജോര്‍ജിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്. പി.സി ജോര്‍ജിനെ കടിഞ്ഞാണ്‍ ഇടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരന്തരമായി ന്യൂനപക്ഷങ്ങള്‍ വേട്ടയാടുന്ന സംഭവം നിലനില്‍ക്കുന്നു. കൂടാതെ പെസഹാ വ്യാഴം ദുഃഖവെള്ളി ഈസ്റ്റര്‍ ദിവസങ്ങളില്‍ പരീക്ഷകളും പരിശീലനങ്ങള്‍ നടത്തി ക്രൈസ്തവരെ പീഡിപ്പിക്കുന്ന നടപടികളാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നു കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ സമുദായ അംഗത്തെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവര്‍ പ്രതിനിധിയെ ഉടന്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവരെ കുറിച്ചു ചിന്തിക്കാത്ത കേന്ദ്ര ഗവണ്‍മെന്റാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നും സമിതി ആരോപിച്ചു