കാലവര്‍ഷ മഴയില്‍ 22ശതമാനം കുറവ്. ഏഴു ജില്ലകളില്‍ ഗണ്യമായ കുറവ്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലും

 
Rain

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 
1213.1 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിച്ചത്. 1556.2 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയില്‍ 51% മഴ കുറവുണ്ടായി. ഇടുക്കിയില്‍ 44 ശതമാനം മഴ കുറഞ്ഞു. 

എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര് 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂര്‍ കാസര്‍ഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളില്‍ അധികമഴ ലഭിച്ചില്ലെങ്കിലും മഴയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 

മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

Share this story

From Around the Web