റബര്‍ വിലയില്‍ നേരിയ വര്‍ധനവ്. അഞ്ചു ദിവസം കൊണ്ടു മൂന്നു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് 

rubber

റബര്‍ വിലയില്‍ നേരിയ വര്‍ധനവ്. അഞ്ചു ദിവസം കൊണ്ടു മൂന്നു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

വാരാന്ത്യം ആര്‍.എസ്.എസ്. 4 ഗ്രേഡ് റബറിന് 206 രൂപയാണ് റബർ ബോർഡ് വില. കഴിഞ്ഞ ജൂണ്‍ 19നാണ് ആഭ്യന്തര റബര്‍ വില വീണ്ടും 200ല്‍ എത്തിയത്. ആഭ്യന്തര മാര്‍ക്കറ്റിലെ ചരക്കു ദൗര്‍ലഭ്യമാണു വില കൂടാന്‍ കാരണം.

വലിയ മുന്നേറ്റം ഇല്ലെങ്കിലും റബര്‍ വില താഴാതെ നില്‍ക്കുന്നത് കര്‍ഷകര്‍ക്കു പ്രതീക്ഷയാണു നല്‍കുന്നത്. മഴ കുറഞ്ഞതോടെ ജൂണിലെ അപേക്ഷിച്ച് ഉല്‍പ്പാദനം അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതു കാരണം പലര്‍ക്കും റെയിന്‍ ഗാര്‍ഡിങ് ഉള്‍പ്പടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. നിലവിലെ സാഹചര്യം പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ വീക്ഷിക്കുന്നത്.

Tags

Share this story

From Around the Web