സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന.  ഗ്രാമിന് 11,090 രൂപ. വെള്ളിവില മാറ്റമില്ലാതെ തുടരുന്നു

 
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 

13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. 

പവന്‍ വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ തുടരുകയാണ്.

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു. 

നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. 

Tags

Share this story

From Around the Web