മധ്യ പിന്നോക്ക വിഭാഗങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്നതില്‍ വീഴ്ച പറ്റി’; തെറ്റ് സമ്മതിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ മധ്യ പിന്നോക്ക വിഭാഗങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് ഭരണകാലത്ത് ജാതി സെന്‍സസ് നടത്താതിരുന്നതും തെറ്റായിപ്പോയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
ദില്ലി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ഒബിസി വിഭാഗത്തിനായി സംഘടിപ്പിച്ച ഭാഗിദ്യാരി ന്യായ് സമ്മേളനത്തിലാണ് രാഹുല്‍ഗാന്ധിയുടെ കുറ്റസമ്മതം. ദളിതരും പട്ടികവര്‍ഗക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും തനിക്ക് മനസ്സിലായിട്ടുണ്ടെങ്കിലും, ഒബിസി വിഭാഗങ്ങളുടെ ആശങ്കകള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ മധ്യ പിന്നാക്ക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതിരുന്നത തെറ്റായിപ്പോയെന്നും രാഹുല്‍ ഗാന്ധി.
1980കളില്‍ കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ സിഖ് കൂട്ടക്കൊലയിലും സംഭവ വികാസങ്ങളും രാഹുല്‍ഗാന്ധി മാപ്പപേക്ഷിച്ചിരുന്നു. സിഖ് സമൂഹത്തെ കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.