ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി നാല് കടമ്പകള്‍ കടക്കണം; ഈ ടെസ്റ്റ് ഇന്ത്യയില്‍ ആദ്യം നടപ്പാക്കുന്നത് കേരളം

 
driving



തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് നല്‍കുംമുന്‍പ് അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവുകൂടി പരിശോധിക്കാന്‍ തീരുമാനം. ഡിസംബര്‍മുതല്‍ വീഡിയോ ഗെയിം മാതൃകയിലുള്ള ഓണ്‍ലൈന്‍ ടെസ്റ്റുകൂടി നിര്‍ബന്ധമാക്കാന്‍ ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം നിര്‍ദേശിച്ചു.

വാഹനാപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. രാജ്യത്താദ്യമാണെങ്കിലും നിലവിലുള്ള കേന്ദ്രനിയമത്തിലും ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ വ്യവസ്ഥയുണ്ട്.

ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചവര്‍ 30 ദിവസത്തിനുള്ളില്‍ പുതിയ പരീക്ഷ പാസാകണം. ഡ്രൈവിങ് സ്‌കൂളുകളില്‍ പുതിയ ടെസ്റ്റിനുള്ള പരീശിലനം നല്‍കണം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പത്ത് വീഡിയോകളാണ് ടെസ്റ്റില്‍ ഉണ്ടാകുക.


ഡ്രൈവിങ്ങിനിടെ നിരത്തില്‍ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളാണ് ഇതിലുണ്ടാവുക. ഓരോ വീഡിയോയിലും കുറഞ്ഞത് രണ്ട് അപകടസാധ്യതകള്‍ ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് ബട്ടണ്‍ അമര്‍ത്തണം.

കൃത്യസമയത്ത് അപകടസാധ്യത തിരിച്ചറിഞ്ഞില്ലെങ്കില്‍ മാര്‍ക്ക് നഷ്ടമാകും. ശരി ഉത്തരത്തിന് പത്ത് മാര്‍ക്ക് ലഭിക്കും. 100-ല്‍ 60 മാര്‍ക്ക് ലഭിക്കുന്നവര്‍ ജയിക്കും.

Tags

Share this story

From Around the Web