ആവശ്യത്തിനു ജീവനക്കാരില്ല, സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കയറിയിറങ്ങി മടുത്ത് വിദ്യാര്‍ഥികളും

കോട്ടയം: ആവശ്യത്തിനു ജീവനക്കാരില്ല സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.
പലയിടത്തും വില്ലേജ് ഓഫീസര്‍മാർ പോലുമില്ല. ഇതോടെ സമീപത്തെ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് അധിക ചുമതല നല്‍കുന്നത്. അധിക ചുമതല ലഭിക്കുന്നതോടെ സമീപ പ്രദേശങ്ങളലെ വില്ലേജ് ഓഫീസര്‍മാരും പ്രതിസന്ധിയിലാണ്.
വില്ലേജില്‍ നിന്ന് ലഭിക്കുന്ന പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ ആയ ലൊക്കേഷന്‍ സ്‌കെച്ച്, ആര്‍.ഒ. ആര്‍, പൊസ്സെഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍, ലീഗല്‍ ഹയര്‍ഷിപ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അപേക്ഷകള്‍ എല്ലാം കെട്ടിക്കിടക്കുകയാണ്. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും, തരം മാറ്റത്തിന്റെയും പട്ടയങ്ങളുടെയും ഫയലുകളും ഇവയില്‍പ്പെടും.
കോട്ടയത്തെ പാമ്പാടി വില്ലേജ് ഓഫീസ് ജീവനക്കാരില്ലാതെ അനാഥമായ അവസ്ഥയിലാണ്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയിട്ടു മാസങ്ങളായി. പുതിയ ഓഫീസറെ നിയമിക്കാതെ തന്നെ രണ്ടു വില്ലേജ് അസിസ്റ്റനുമാരെ സ്ഥലം മാറ്റി. പകരം ഇന്നുവരെ ആരും എത്തിയിട്ടില്ല. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്.
കൂരോപ്പട, മീനടം വില്ലേജ് ഓഫിസറുകള്‍ക്കാണു പകരം ചുമതല മാറി മാറി നല്‍കുന്നത്. അവരുടെ ജോലി കഴിഞ്ഞ് ഇവിടുത്തെ ജോലിക്കു പലപ്പോഴും സമയം കണ്ടെത്താന്‍ കഴിയില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫീസിലെത്തുമ്പോഴാണ് ഏതു വില്ലേജ് ഓഫീസര്‍ക്കാണു ചുമതല അറിയാന്‍ കഴിയു.
തൃശൂര്‍ അവണൂര്‍ പഞ്ചായത്തിലെ ചൂലിശേരി വില്ലേജ് ഓഫീസില്‍ നാലുമാസമായി വില്ലേജ് ഓഫീസറില്ലാതെ ജനങ്ങള്‍ ദുരിതത്തിലായത്. പല ജില്ലകളിലും ഇത്തരം വില്ലേജ് ഓഫീസുകള്‍ ഉണ്ട്. ഇതോടൊപ്പം മറ്റു ജീവനക്കാരുടെ കുറവും വില്ലേജ് ഓഫീസുകളില്‍ ഉണ്ട്. എത്രയും വേഗം ഉദ്യോഗസ്ഥരെ നിയമിച്ചു പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.