'തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്, വീഴ്ച എല്ലാവരും ഷെയര്‍ ചെയ്ത് എടുക്കട്ടെ'; എ വിജയരാഘവന്‍

 
VIJAYARAGHAVAN


ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ട്, തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയര്‍ ചെയ്ത് എടുക്കട്ടെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. 

മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവയ്‌ക്കേണ്ടത് മാത്രമല്ല വിഷയങ്ങള്‍.

പരാജയത്തിന് ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. പത്രക്കാര്‍ക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ക്ക് കേട്ടിട്ട് മനസ്സിലാകാത്തതാണ്. ഭരണപരമായ സംഘടനാപരമായ പരിമിതികള്‍ ഉണ്ട്. വലതുപക്ഷ സാധ്യതകളുണ്ട്. വര്‍ഗീയ കൂട്ടുകെട്ട് ഉണ്ട്.ഇതെല്ലാം പരാജയ കാരണമാണ്.

മാധ്യമങ്ങള്‍ കുറച്ചുദിവസം ഒന്ന് ക്ഷമിക്കുക. ഞങ്ങള്‍ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാം.പിണറായി വിജയന്‍ പറഞ്ഞതില്‍ ഒരു വാക്ക് മാത്രം എടുത്ത് വിവാദം ഉണ്ടാക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ചെയ്യുന്നതാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതില്‍ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച പാര്‍ട്ടി നിലപാട് കാരണമെന്ന് പറയാന്‍ പറ്റില്ല. മാധ്യമങ്ങള്‍ കുറച്ചുദിവസം ഒന്ന് ക്ഷമിക്കണം. തങ്ങള്‍ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Tags

Share this story

From Around the Web