ഓരോ രാജ്യങ്ങളിലും ക്രിസ്മസിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളുണ്ട്. അവയില്‍  രസകരമായത് പരിചയപ്പെടാം

 
christmas-new-year-celebrations


ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളും ആവേശവും തകൃതിയായി നടക്കുന്നു. ഒരോ രാജ്യങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍. ക്രിസ്മസ് എന്ന് യേശുവിന്റെ ജന്‍മദിനത്തിന് പേര് വരുന്നതിന് മുമ്പ് യൂള്‍ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ജര്‍മന്‍ പദമായ ഹ്യൂള്‍ എന്നതില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് കരുതപ്പെടുന്നു. 

ക്രിസ്മസിന് തലേദിവസം രാത്രിയില്‍ ചില പാശ്ചാത്യ നഗരങ്ങളില്‍ മരക്കമ്പുകള്‍ കത്തിച്ചിരുന്നതായി പറയപ്പെടുന്നു. പല മരങ്ങളില്‍ നിന്നാണ് എടുത്തിരുന്നതെങ്കിലും ഇത്തരത്തില്‍ കത്തിച്ച തടികളെയൊക്കെ യൂള്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

 ക്രിസ്തുവിന് ജനനത്തിന് വളരെ മുമ്പൊക്കെ ഈ ആചാരം പിന്തുടര്‍ന്നിരുന്നുവെങ്കിലും കാലക്രമേണ ഇത് ക്രിസ്മസിന്റെ ഭാഗമായി മാറുകയായിരുന്നു. പെട്ടെന്ന് ഇലകള്‍ കൊഴിഞ്ഞു പോകാത്ത മരച്ചില്ലകളും റിബണും കൊണ്ട് അലങ്കരിച്ച ഒരു തായ് തടി ചങ്ങല കെട്ടി വലിച്ചു കൊണ്ടു വരും. കഴിഞ്ഞ വര്‍ഷം കത്തിച്ച തടിയുടെ ബാക്കി വന്ന ചെറു കക്ഷണങ്ങള്‍ ഉപയോഗിച്ചാണ് പുതിയ യൂള്‍ തടിക്ക് തീ കൊളുത്തുന്നത്. 

എരിഞ്ഞ യൂള്‍ തടി കക്ഷണം വര്‍ഷം മുഴുവന്‍ സൂക്ഷിച്ചു വെക്കുന്നതിനാല്‍ ഭാഗ്യമുണ്ടാകുമെന്നത് വിശ്വാസമായിരുന്നു. വളരെ കൗതുകരമല്ലേ ഇത. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളിലും ക്രിസ്മസിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

ചൂലൊളിപ്പിച്ച് നോര്‍വേക്കാര്‍

നോര്‍വീജിയയിലെ ആളുകള്‍ ക്രിസ്മസിന് തലേദിവസം ചൂല് ഒളിപ്പിച്ചുവെക്കുന്നു. ഇതിന് ഇവര്‍ പറയുന്ന കാരണം ചൂല് ഭൂതങ്ങളെ ആകര്‍ഷിക്കുമെന്നതാണ്. തണുത്ത രാജ്യങ്ങളിലെ വീടുകളില്‍ ചിമ്മിനികള്‍ കാണുന്നത് സാധാരണമാണ്. അത്രമേല്‍ തണുപ്പ് വരുന്ന അവസ്ഥയില്‍ മാത്രമേ അവര്‍ അത് ഉപയോഗിക്കാറുള്ളൂ. പക്ഷേ ക്രിസ്മസ് ആകുമ്പോള്‍ തണുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിമ്മിനികളിലൂടെയും ഭൂതങ്ങള്‍ വരുമെന്ന് വിശ്വസിച്ച് ഇവ ഈ ചിമ്മിനികള്‍ കത്തിച്ചുവെക്കും. നല്ല ദിവസത്തില്‍ നല്ലത് മാത്രം ചിന്തിച്ചാണിത് ഇവര്‍ ചെയ്തിരുന്നത്.

സ്‌കേറ്റ് ചെയ്ത് പള്ളിയില്‍ പോകുന്ന വെനസ്വേലക്കാര്‍

ഇവിടുത്തെ ജനങ്ങള്‍ ക്രിസ്മസ് ദിവസം പള്ളിയില്‍ പോയിരുന്നത് റോളര്‍ സ്‌കേറ്റിങ്ങ് ചെയ്തുകൊണ്ടായിരുന്നു. കേള്‍ക്കുമ്പോള്‍ തന്നെ വളരെ കൗതുകമാണ്. സ്‌കേറ്റ് ബോഡിലും സ്‌കേറ്റിങ്ങ് ഷൂസിലുമാണിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാനായി വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നത്. 1960 മുതല്‍ക്കാണ് ഇത്തരത്തില്‍ സ്‌കേറ്റ് ചെയ്ത പള്ളിയില്‍ പോകുന്ന സമ്പ്രദായം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.


ജപ്പാനിലെ ക്രിസ്മസ് കെഎഫ്‌സി മീല്‍

ജപ്പാന്‍ പലപ്പോഴും വ്യത്യസ്തതകള്‍ക്ക് പേരു കേട്ടൊരു രാജ്യമാണ്. എന്നിരുന്നാലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ജപ്പാനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിരളമാണ്. ഉണ്ടെങ്കില്‍ പോലും ആഢംബരങ്ങളൊട്ടുമില്ലാതെയാണ് അവര്‍ ആഘോഷിച്ചു പോകുന്നത്. ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറി ആശംസങ്ങളും അറിയിക്കുന്നതാണിവരുടെ ക്രിസ്മസ്. 

എന്നിരുന്നാലും ക്രിസ്മസ് ദിനത്തില്‍ ജപ്പാനിലെ ജനങ്ങളെല്ലാം ഒരു റെസ്റ്റോറന്റിലേക്ക് പോകും. കെന്‍ഡെക്കി ഫ്രൈഡ് ചിക്കന്‍ കഴിക്കാനായിട്ടാണ് പോകുന്നത്. ചുരുക്കി പറഞ്ഞാല്‍ നമ്മുടെയൊക്കെ കെഎഫ്‌സി. ഇതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. 

1974 ല്‍ ജപ്പാനില്‍ ഒരു പോള്‍ട്രി ക്ഷാമമുണ്ടായി. ആ സമയങ്ങളില്‍ ക്രിസ്മസിന് കെഎഫ്‌സി ഒരു ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. വിദേശികളെ ലക്ഷ്യമിട്ട് ഒര ക്രിസ്മസ് മീല്‍ ഒരുക്കിയിരുന്നു. കെഎഫ്‌സി നല്ല രീതിയില്‍ തന്നെ അവര്‍ക്ക് ഈ സമയത്ത് മാര്‍ക്കറ്റിങ്ങ് ലഭിച്ചു.

 അന്നു മുതല്‍ക്കാണ് ജപ്പാനിലെ ജനങ്ങള്‍ക്ക് ക്രിസ്മസിന്റെ അഭിഭാജ്യഘടകമായി കെഎഫ്‌സി മാറിയത്. ഇന്നത്തെ സമയത്ത് അവിടെ പോയൊരു ക്രിസ്മസ് മീല്‍ കഴിക്കണമെങ്കില്‍ പ്രീബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. അത്രയ്ക്കും തിരക്കാണ്.

ചിലന്തിവലകളില്‍ അലങ്കരിച്ച ഉക്രെയനിലെ ക്രിസ്മസ് ട്രീ
ഉക്രെയിനിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളില്‍ എടുത്തു കളയാന്‍ പറ്റാത്തൊരു ഘടകമാണ് ക്രിസ്മസ് ട്രീകള്‍. വളരെ ആകര്‍ഷകമായാണ് ലോകമെമ്പാടും ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കുന്നത്. 

പക്ഷേ ഉക്രെയിനിലെ ക്രിസ്മസ് ട്രീകളുടെ ഡിസൈന്‍ സാധാരണ ക്രിസ്മസ് ട്രീകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നവയാണ്. ചിലന്തിവല ഉപയോഗിച്ചാണ് ഇവിടുത്തുകാര്‍ ക്രിസ്മസ് ട്രീകള്‍ ഒരുക്കുന്നത്. യാഥാര്‍ത്ഥ ചിലന്തിവലകള്‍ അവയുടെ മാതൃകയാണ് ഉപയോഗിക്കുന്നത്. ഇതിനു പിന്നില്‍ പൗരാണികപരമായ ഒരു കഥയുണ്ട്. പണ്ടൊരു വിധവയായ സ്ത്രീയും അവരുടെ കുട്ടികളും ആ നാട്ടില്‍ താമസിച്ചിരുന്നു. അടുത്ത വീടുകളിലൊക്കെ ക്രിസ്മസിന് ട്രീകള്‍ സുന്ദരമായി അലങ്കരിച്ച് വെച്ചിരിക്കുന്നത് പോലെ പാവപ്പെട്ട ഈ സ്ത്രീക്കും കുട്ടികള്‍ക്കും ചെയ്യാന്‍ സാധിച്ചിരുന്നില്ല. 

അവര്‍ അത്രമേല്‍ ദരിദ്രരായിരുന്നു. എന്നിരുന്നാലും അലങ്കാരങ്ങള്‍ ഒന്നും ഇല്ലാത്തൊരു ക്രിസ്മസ് ട്രീ അവരുടെ പൂന്തോട്ടത്തിലുണ്ടായിരുന്നു. പക്ഷേ അത് ഭംഗിയായി അലങ്കിരിക്കാനുള്ള പണമൊന്നും അവരുടെ കൈവശമില്ലായിരുന്നു. ഇങ്ങനെ വിഷമിച്ചരുന്ന അവര്‍ ഒരു ദിവസം ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മുറ്റത്ത് കണ്ടത് ചിലന്തി വല കൊണ്ട് അലങ്കരിച്ച മനോഹരമായ ക്രിസ്മസ് ട്രീകളാണ്. 

ഇത് വെറും ചിലന്തിവലകളായിരുന്നില്ല സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. രാവിലെ ആയതുകൊണ്ട് സൂര്യന്റെ പ്രഭാവത്തില്‍ ആ ക്രിസ്മസ് ട്രീ തിളങ്ങിയിരുന്നു. അന്ന് മുതല്‍ക്കാണ് ഈ ആചാരം അവര്‍ പിന്തുടരാന്‍ ആരംഭിച്ചത്. ഇത്തരത്തില്‍ ക്രിസ്മസ് ട്രീകള്‍ അലങ്കരിച്ചാല്‍ ഭാഗ്യം വന്നു ചേരുമെന്നും വിശ്വാസമുണ്ട്.

ചെരുപ്പെറിഞ്ഞ് ചെക്ക് റിപബ്ലിക്കിലെ സ്ത്രീകള്‍

ഇവിടെ ക്രിസ്മസ് ദിനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒരാഘോഷമുണ്ടായിരുന്നു. കതകിന് എതിര്‍വശമായി സ്ത്രീകള്‍ തിരിഞ്ഞു നില്‍ക്കും എന്നിട്ട് തോളിന് പിറകില്‍ കൂടെ ഇവര്‍ ഷൂസ് വലിച്ചെറിയും. ഈ ഷൂ ചെന്ന് വീഴുന്നത് കതകിനെ ലക്ഷ്യം വെച്ചാണെങ്കില്‍ ആ വര്‍ഷം അവരുടെ വിവാഹം നടക്കുമെന്നാണ്. അതല്ല ഹീലാണ് പോയിന്റ് ചെയ്യുന്നതെങ്കില്‍ ആ വര്‍ഷം വിവാഹം നടക്കില്ലെന്നമാണ് പറയപ്പെടുന്നത്.


ജര്‍മ്മനിയിലെ ക്രിസ്മസ് പിക്കിളും സമ്മാനവും

ക്രിസ്മസ് ട്രീ അലങ്കാരത്തിനായി ജര്‍മ്മനിയില്‍ ക്രിസ്മസ് പിക്കിള്‍ ഉപയോഗിച്ചിരുന്നു. ഇതൊരു അലങ്കാര വസ്തുവാണ്. ഇത് ക്രിസ്മസ് ട്രീയില്‍ ഒളിപ്പിച്ചുവെക്കും. എന്നിട്ട് ഇത് ചെരിയ കുട്ടികളോട് കണ്ടെത്താനായി ആവശ്യപ്പെടും. ഏത് കുട്ടിയാണ് ഇത് ആദ്യം കണ്ടെത്തുന്നത് അവര്‍ക്ക് സാധാരണ ക്രിസ്മസ് സമ്മാനങ്ങള്ക്ക് പുറമേ ഒരു സമ്മാനം കൂടെ നല്‍കുമായിരുന്നു.


മാലിന്യങ്ങളില്‍ ചെകുത്താനെ നിര്‍മ്മിക്കുന്ന ഗ്വാട്ടിമാല ജനത

ഗോട്ടിമാലയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. വീട്ടിലെ മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും ഒന്നിച്ചു കൂട്ടി ചേര്‍ത്തു ആ നാട്ടിലെ ആളുകളെല്ലാം ഒന്നിച്ച് ഒരു ചെകുത്താന്റെ രൂപം നിര്‍മ്മിക്കും. ഈ രൂപത്തിനെ ഇവര്‍ അഗ്നിക്കിരയാക്കും. തീര്‍ത്തും വ്യത്യസ്തമായ ഒരാചാരമല്ലേ. അത് പണ്ട് കാലങ്ങളില്‍ നടത്തി കൊണ്ടിരുന്നത് ഒക്ടോബറിലാണ്. കാലങ്ങള്‍ കഴിഞ്ഞാണ് ഇത് ക്രിസ്മസ് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായത്.

Tags

Share this story

From Around the Web