പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്
Jun 8, 2026, 20:02 IST
കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന് ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍ ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയിട്ടുളളവര്‍ ക്ലാസുകള്‍ നയിക്കുന്നു.
സമഗ്ര പരിശീലനമാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ ലഭിക്കും. എല്ലാ മാസത്തിലും രണ്ടാമത്തെ വെളളി, ശനി ദിവസങ്ങളിലായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഡീന്‍ ഓഫ് സ്റ്റഡീസ്, പിറ്റിഐ, പിഒസി, പാലാരിവട്ടം, കൊച്ചി- 682 025. ഫോണ്‍: 9447 441 109, 8113 876 979.