'എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാന്‍ സഹായം തേടിയ വയോധികയെ പരിഹസിച്ച് മന്ത്രി സുരേഷ് ഗോപി. വീണ്ടും വീണ്ടും പ്രശ്‌നങ്ങളിലേക്ക്
Sep 17, 2025, 17:02 IST

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാന്‍ സഹായം തേടിയ വയോധികയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ചേച്ചി അധികം വര്‍ത്തമാനം പറയണ്ട, ഇ ഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്.
മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോള്‍ എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.