2026 ലെ സൃഷ്ടി പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിനായുള്ള പ്രമേയം പ്രസിദ്ധീകരിച്ചു

 
Prayer

"അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വചനമാണ്, 2026 ലെ സൃഷ്ടി പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിനായുള്ള പ്രമേയമായി തിരഞ്ഞെടുത്തത്. പരമ്പരാഗതമായി സെപ്റ്റംബർ മാസം ഒന്നാം തീയതിയാണ്, സൃഷ്ടിയുടെ പരിചരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിനമായി ആഘോഷിക്കുന്നത്.

സായുധ സംഘട്ടനങ്ങൾ പരിസ്ഥിതിയുടെ അപചയത്തിന്‌ കാരണമാകുന്നുവെന്ന് പാപ്പായുടെ പ്രമേയത്തിന്റെ ശീർഷകം അടിവരയിടുന്നു. അത്തരമൊരു അപചയം ഒരു വശത്ത്, സൃഷ്ടിയെ പരിപാലിക്കാനുള്ള നമ്മുടെ കടമയുടെ ഗുരുതരമായ ലംഘനവും മറുവശത്ത്, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് ദീർഘകാല ഭീഷണിയുമാണ് തുറന്നുകാണിക്കുന്നതെന്നും പ്രമേയം അടിവരയിടുന്നു.

എന്നാൽ, യുദ്ധവും പ്രകൃതി വിഭവങ്ങളും തമ്മിലുള്ള  ബന്ധങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധം എന്നാൽ, അതിനുതകുന്ന സ്ഥാപനങ്ങളുടെ സ്ഥാപനത്തിലേക്കോ, സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്തമുള്ള തീരുമാനങ്ങളിലേക്കോ നയിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരവുമാണ്.

ആയുധങ്ങളെ കാർഷിക ഉപകരണങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള  ഏശയ്യാ പ്രവാചകന്റെ വചനം, അക്രമത്തിനും നാശത്തിനും പകരം വികസനത്തിനും സുസ്ഥിരതയ്ക്കും ഏവരെയും  ക്ഷണിക്കുകയും ചെയ്യുന്നു.

Tags

Share this story

From Around the Web