ഡയാലിസിസിന് പോയ തക്കംനോക്കി മോഷണം; വീട്ടില്‍ നിന്ന് നാലര പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു
Oct 21, 2026, 15:52 IST
മലപ്പുറം: കൊണ്ടോട്ടിയില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കംനോക്കി വീട്ടില്‍ മോഷണം. നാലര പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. കൊണ്ടോട്ടി ടൗണില്‍ കോഴിക്കോടന്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഡയാലിസിസ് ചെയ്യുന്നതിനായി വീട്ടുടമ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന മോഷ്ടാക്കള്‍ സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടത്തി.സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.