പാലക്കാട് ജ്വല്ലറിയിൽ തോക്ക്കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം. മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു
Nov 27, 2026, 17:35 IST
പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച. തോക്ക് ധാരികളായ മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കൾ എന്നാണ് സംശയം. സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
സ്വർണം വാങ്ങാനെന്ന വ്യാജേന ഇവർ എത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.