കോട്ടയത്തെ ബിവറേജസില്‍ വീണ്ടും മോഷണം, കുറവിലങ്ങാട്ട് ബിവറേജസ് ഔട്ടലെറ്റില്‍ നിന്നു 25000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി

 
Police

കോട്ടയം: കോട്ടയത്തെ ബിവറേജസില്‍ വീണ്ടും മോഷണം, കുറവിലങ്ങാട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലയില്‍ മോഷണം. 25,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി. 

ഇന്നു രാവിലെ ബിവറേജില്‍ എത്തിയ ജീവനക്കാരാണു മോഷണം നടന്ന വിവരം അറിഞ്ഞത്. ഓഫീസിന്റെ വാതില്‍ പൂട്ട് മോഷ്ടവ് പൊളിച്ചാണ് അകത്തു കയറിയത്. 

ഓഫീസ് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണു മോഷണം പോയത്. കുറവിലങ്ങാട് പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഒരു മാസം മുന്‍പാണു ഗാന്ധിനഗര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടന്നത്. അന്നു മുഖം മറച്ചെത്തിയ രണ്ട് പേര്‍ 16,000 രൂപയും മദ്യകുപ്പികളും മോഷ്ടിച്ചത്. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

Tags

Share this story

From Around the Web