ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ഈമാസം 13ന് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ദേശീയ കണ്‍വെന്‍ഷന്‍ ഈമാസം 13ന് ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ന്യൂ ബിങ്ലി ഹാളില്‍ നടക്കും. രൂപതയിലെ മുഴുവന്‍ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ഉള്ള വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ നടപടികളോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്്ഘാടനം ചെയ്യും.
വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ട്വിങ്കിള്‍ റെയ്സണ്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സിമ്പോസിയത്തില്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സി ജീന്‍ മാത്യു എസ് എച്ച്, ജോളി മാത്യു, ഡോ. ഷിന്‍സി മാത്യു, മെര്‍ലിന്‍ മാത്യു എന്നിവരും സംസാരിക്കും. ഡിംപിള്‍ വര്‍ഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തും.
സമ്മേളനത്തിന് ശേഷം പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനം, വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹര്‍ ആയവര്‍ക്കുള്ള സമ്മാന ദാനം, പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കല്‍ ചടങ്ങ്, വിവിധ റീജിയനുകളില്‍ നിന്നുള്ള കലാപരിപാടികള്‍ എന്നിവയും നടക്കും.
വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഡോ. സി ജീന്‍ മരിയ എസ് എച്ച്, ട്വിങ്കിള്‍ റെയ്സണ്‍ അല്‍ഫോന്‍സാ കുരിയന്‍ ഡിംപിള്‍ വര്‍ഗീസ്, ഷീജാ ജേക്കബ്, ഡോളി ജോസി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.