യുവതിയെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടിയിരുന്നു. 13 കാരിയായ മകളോടൊപ്പം വാടക വീട്ടിലായിരുന്നു  താമസം

 
thamburu

വൈക്കം : യുവതിയെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവി (36)നെയാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ഭർത്താവുമായി വേർപ്പെട്ട് നിൽക്കുന്ന ഇവർ ഏതാനും മാസമായി പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ 13 കാരിയായ മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വൈക്കത്തെ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ വൈകുന്നേരം സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഇവരുടെ മകൻ ശ്രീഹരി ഭർത്താവിനൊപ്പമാണ് താമസം.

മരിച്ച യുവതി പാലക്കാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലാ യിരുന്നുവെന്നും ഇയാൾ യുവതിയുമൊത്തുള്ള ദൃശ്യങ്ങളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags

Share this story

From Around the Web