രാജ്യം മുഴുവന്‍ ജന്തര്‍ മന്തറായി മാറും'; സമരവേദി മാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി സിജെപി
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പ്രധാന സമരവേദിയായ ജന്തര്‍ മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഡല്‍ഹി പൊലീസിന്റെ തീരുമാനത്തിനെതിരെ 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) സ്ഥാപകന്‍ അഭിജിത് ദിപ്‌കെ.
ജന്തര്‍ മന്തര്‍ എടുത്തുമാറ്റിയാല്‍ ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളും ജന്തര്‍ മന്തറായി മാറുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ജന്തര്‍ മന്തറിനെ മാറ്റി, ഡല്‍ഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങള്‍ നിശ്ചയിച്ചുള്ള ഡല്‍ഹി പൊലീസിന്റെ തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്.
രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികള്‍.
രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി സമരങ്ങള്‍ നടന്ന ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധവേദിയായിരിക്കില്ല.
എസ്ഐആര്‍ വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ജന്തര്‍ മന്തറിനും സമീപത്തുമായി പ്രതിഷേധം നടക്കുകയാണ്.
വരുംദിവസങ്ങളില്‍ ഇവിടെ പ്രതിഷേധങ്ങള്‍ക്കുള്ള ആസൂത്രണവും നടക്കുന്നുണ്ട്. അതിനിടെയാണ് ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്നുള്ള പ്രഖ്യാപനം വരുന്നത്.