അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; നദികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
Aug 6, 2025, 13:57 IST

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലര്‍ട്ട് നല്‍കി. അലര്‍ട്ടുള്ള നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
തൃശൂർ : കരുവന്നൂർ (കുറുമാലി & മണലി സ്റ്റേഷനുകൾ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 06/08/2025
IDRB-KSEOC-KSDMA