​ലോകത്ത് തുടരുന്ന യുദ്ധങ്ങൾ വലിയ വിഡ്ഢിത്തമാണെന്നും ഈ ഈസ്റ്റർ കാലമെങ്കിലും അത് അവസാനിപ്പിക്കാൻ വിനിയോഗിക്കണമെന്നും കർദിനാൾ പിയത്രോ പരോളിൻ

 
Carsinal

ലോകത്ത് തുടരുന്ന യുദ്ധങ്ങൾ വലിയ വിഡ്ഢിത്തമാണെന്നും ഈ ഈസ്റ്റർ കാലമെങ്കിലും അത് അവസാനിപ്പിക്കാൻ വിനിയോഗിക്കണമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ. വത്തിക്കാൻ അപ്പോസ്തോലിക് ലൈബ്രറിയിൽ നടന്ന ഒരു ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്ന വിശുദ്ധ നാട്ടിലെ സാഹചര്യങ്ങളിൽ കർദിനാൾ ആശങ്ക പ്രകടിപ്പിച്ചു.

യുദ്ധം മൂലമുള്ള നിയന്ത്രണങ്ങൾക്കിടയിലും ജെറുസലേമിലെ തിരുക്കല്ലറ ദൈവാലയം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ ആരാധനാക്രമങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന് പ്രത്യാശിക്കുന്നതായി കർദിനാൾ പറഞ്ഞു.


‘ഈസ്റ്റർ സമാധാനത്തിന്റെ തിരുനാളാണ്. ഉത്ഥിതനായ ക്രിസ്തു പകർന്നുനൽകുന്ന ഈ സമാധാനം ലോകത്ത് നിലനിൽക്കാൻ യുദ്ധമെന്ന വിഡ്ഢിത്തം ഉപേക്ഷിക്കണം,” കർദിനാൾ പറഞ്ഞു.

Tags

Share this story

From Around the Web