ഹാമില്‍ട്ടണിലെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രദ്ധേയമായി
Apr 6, 2026, 16:17 IST
ഹാമില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്): സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തില്‍ ഹാമില്‍ട്ടണില്‍ നടന്ന കുരിശിന്റെ വഴിയും ഈശോയുടെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധേയമായി.
വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോയ് തോറ്റംകര സിഎസ്എസ്ആര്‍, ഫാ. ഷോജിന്‍ ജോസഫ ്‌സിഎസ്എസ്ആര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
കൈക്കാരന്മാരായ ജിനു ജോസഫ്, ജയേഷ് സെബാസ്റ്റ്യന്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.