ലെയോ പതിനാലാമന്‍ പാപ്പയുടെ ബാല്യകാല ഭവനം ഏറ്റെടുക്കാന്‍ വില്ലേജ് കൗണ്‍സിലിന്റെ തീരുമാനം

 
PAPA HOUSE


ഇല്ലിനോയിസ്: ലെയോ പതിനാലാമന്‍ ബാല്യത്തില്‍ താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന്‍ അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ ഡോള്‍ട്ടണിലെ വില്ലേജ് കൗണ്‍സില്‍ തീരുമാനമെടുത്തു.


 ഇക്കഴിഞ്ഞ ജൂലൈ 1ന് നടന്ന പ്രത്യേക ബോര്‍ഡ് യോഗത്തിലാണ്, ആദ്യത്തെ അമേരിക്കന്‍ വംശജനായ മാര്‍പാപ്പയായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റിന്റെ (ഇപ്പോള്‍ ലെയോ പതിനാലാമന്‍ പാപ്പ) ബാല്യകാല വീട് വാങ്ങാന്‍ വില്ലേജ് കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നത്. 


പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോള്‍ട്ടണ്‍ മേയര്‍ ജേസണ്‍ ഹൗസാണ് നേരത്തെ ഈ വിഷയത്തില്‍ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്.ഡോള്‍ട്ടണിലെ പ്രതിശീര്‍ഷ വരുമാനം $29,776 ആണ്. സെന്‍സസ് ഡാറ്റ പ്രകാരം പ്രദേശത്തെ 20% നിവാസികളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാല്‍ പാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം വീട് കാണാന്‍ ഗ്രാമത്തിനകത്തും പുറത്തും ബസുകള്‍ നിറയെ ആളുകള്‍ എത്തുന്നുണ്ടെന്ന് ട്രസ്റ്റി എഡ്വേര്‍ഡ് സ്റ്റീവ് പറഞ്ഞു. 


ചരിത്രപരമായ സ്ഥലത്തേക്കു സന്ദര്‍ശകര്‍ എത്തുമ്പോള്‍ പ്രദേശത്തിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിലെ മറ്റൊരു സ്ഥലത്തെയും പോലെയുള്ള ഈ ചെറിയ പ്രാന്തപ്രദേശത്തിന് 'അവസരങ്ങളുടെ ലോകം' തുറന്നിരിക്കുകയാണെന്നു ഡോള്‍ട്ടണ്‍ സിറ്റി അറ്റോര്‍ണി ബര്‍ട്ട് ഒഡല്‍സണ്‍ പറഞ്ഞു.
 

Tags

Share this story

From Around the Web