ലിയോ 14 മന്‍ പാപ്പയുടേതായി പ്രചരിക്കുന്ന വീഡിയോകള്‍ പാപ്പയുടേതല്ല. ഡീപ്പ്ഫേക്ക് വീഡിയോകളെന്ന് മുന്നറിയിപ്പ് നല്‍കി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടേതായി സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്ന പല വീഡിയോകളും യഥാര്‍ത്ഥത്തില്‍ പാപ്പയുടേതല്ലെന്നും, എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്പ്ഫേക്ക് വീഡിയോകളാണെന്നും മുന്നറിയിപ്പ് നല്‍കി വത്തിക്കാന്‍ മാധ്യമ വിഭാഗം.
ഇത്തരത്തില്‍ ലിയോ പാപ്പയുടെ പേരിലുള്ള നിരവധി വ്യാജ വീഡിയോകള്‍ യൂട്യൂബ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കാന്‍ സാധിച്ചു എന്നും, എന്നാല്‍ പുതിയ വ്യാജ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ചില വ്യാജ വീഡിയോകള്‍ പാപ്പയുടെ തന്നെ ശബ്ദത്തിലും മറ്റുള്ളവ വിവര്‍ത്തകരുടെ ശബ്ദത്തിലുമാണ് പ്രചരിക്കുന്നത്.
പാപ്പ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് പാപ്പയുടെ പേരില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററി വ്യക്തമാക്കി.
മിക്ക വ്യാജ വീഡിയോകള്‍ക്കും അധികം കാഴ്ചക്കാരെ ലഭിച്ചിട്ടില്ലെങ്കിലും ചില ഡീപ്ഫേക്കുകള്‍ വൈറലാകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വത്തിക്കാന്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.