പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ ജയം; ഓണ്‍ലൈനായി കലോത്സവത്തില്‍ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്
ഓണ്‍ലൈനായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിലാണ് അ ഗ്രേഡ് നേടിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് സിയ വിഡിയോ കോണ്‍ഫറന്‍സിലൂടെ മത്സരത്തില്‍ പങ്കെടുത്തത്.
വാസ്‌കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ചതിനാലാണ് സിയക്ക് കലോത്സവത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തിരുന്നത്.
തന്റെ പ്രിയപ്പെട്ട ഇനത്തില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനുള്ള സിയയുടെ ആഗ്രഹം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രത്യേക ഇടപെടല്‍ നടത്തി ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരമൊരുക്കുകയായിരുന്നു.
മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓണ്‍ലൈനായി നേരിട്ട് കണ്ടു.
912-ാം നമ്പറുകാരിയായി മത്സരിച്ച സിയ 'എ' ഗ്രേഡ് കരസ്ഥമാക്കി. സിയയുടേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ അടയാളമാണ്.