ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണി യോഗം പൂര്‍ത്തിയായി

ന്യൂഡല്‍ഹി:ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗം പൂര്‍ത്തിയായി. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ നടന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക്കാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നാല് പേരുകള്‍ മുന്നില്‍ വന്നു. സ്ഥാനാര്‍ഥി തമിഴ്‌നാട്ടില്‍ നിന്നാകാനാണ് സാധ്യത.
ഐഎസ്ആര്‍ ഒശാസ്ത്രജ്ഞനായിരുന്ന എം അണ്ണാദുരെയുടെ പേരടക്കം ചര്‍ച്ചയില്‍ വന്നു. അതില്‍ അണ്ണാദുരൈയുടെ പേര് ഭൂരിഭാഗം പേരും പിന്തുണച്ചതയാണ് വിവരം. കൂടിയാലോചനകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
യോഗത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടികളുടെ നേതാക്കളുമായി ഖാര്‍ഗെ ഫോണില്‍ സംസാരിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ മുന്നണി എത്തുക.
എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇനി ഉറ്റു നോക്കുന്നത് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആര് എന്നാണ്. നാളെ രാവിലെയോടെ അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് ഇന്ത്യ മുന്നണി കടക്കും.