വത്തിക്കാനിലെ തിരുപ്പിറവി ആഘോഷം. തിരുനാള്‍ അലങ്കാരങ്ങള്‍ ഇറ്റലിയും കോസ്റ്ററിക്കയും നടത്തും

 
vat

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വത്തിക്കാനില്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുത്തു. ട്രീയ്ക്കുള്ള മരം എത്തിക്കുക ഇറ്റലിയിലെ ബൊള്‍ത്സാനോയില്‍ നിന്നായിരിക്കും. 

ചത്വരത്തില്‍ വയ്ക്കുന്ന പൂല്‍ക്കൂട് ഇറ്റലിയിലെ സലേര്‍ണൊ പ്രവിശ്യയും നോചെറ ഇന്‍ഫെരിയോറെ സാര്‍ണോ രൂപതയും സംഭാവന ചെയ്യും. പോള്‍ ആറാമന്‍ ഹാളിലെ പുല്‍ക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍വെയ്ക്കാനുള്ള ക്രിസ്തുമസ് സരള വൃക്ഷം ബൊള്‍ത്സാനോ സ്വയംഭരണ പ്രവിശ്യയില്‍പ്പെട്ട ലഗൂന്തൊ, ഊള്‍ത്തിമോ എന്നീ നഗരസഭകള്‍ ആയിരിക്കും ഒരുക്കുക. 

ഈ മരത്തിന് 88 അടിയിലേറെ ഉയരം ഉണ്ടായിരിക്കും. ചത്വരത്തില്‍ ഒരുക്കുന്ന പുല്‍ക്കൂട് സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ സലേര്‍ണൊ പ്രവിശ്യയും നോചെറ ഇന്‍ഫെരിയോറെ സാര്‍ണൊ രൂപതയും സംയുക്തമായിട്ടാണ്.

പ്രദേശത്തിന്റെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവി രംഗാവിഷ്‌കാരം. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ വയ്ക്കുന്ന പുല്‍ക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും. വത്തിക്കാന്‍ സംസ്ഥാന ഭരണകാര്യാലയം ഒക്ടോബര്‍ 3നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

Tags

Share this story

From Around the Web