അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കാനുള്ള യു.എസ്. കത്തോലിക്കാ മെത്രാൻ സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പോർട്ട്ലാൻഡ് ആർച്ച് ബിഷപ്പ്
May 12, 2026, 17:50 IST
ലിയോ പതിമൂന്നാമൻ പാപ്പ യേശുവിന്‍റെ രാജത്വ തിരുനാളിന്‍റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ പ്രതിഷ്ഠ സുവിശേഷത്തിന്റെ ചൈതന്യം വിവിധ സമൂഹങ്ങളിലേക്കും ഡിപ്പാര്‍ട്ടുമെന്റിലേക്കും പകരുന്നതിനുള്ള അവസരമാണെന്ന് ആര്‍ച്ചുബിഷപ്പിന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 2025 നവംബറില്‍ ബാള്‍ട്ടിമോറില്‍ നടന്ന സമ്മേളനത്തിലാണ് രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിക്കാനുള്ള തീരുമാനം യുഎസ്ബിഷപ്പുമാര്‍ കൈക്കൊണ്ടത്. ജൂണ്‍ 11-ന് നടക്കുന്ന ഈ ചരിത്രപരമായ പ്രതിഷ്ഠ ചടങ്ങിനായി ഇടവക തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പ്രാര്‍ത്ഥനകള്‍ ഇംഗ്ലീഷിലും സ്പാനിഷിലും മെത്രാന്‍ സമിതി ലഭ്യമാക്കിയിട്ടുണ്ട്.