അമേരിക്കയുടെ ഇറാനാക്രമണം ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ദുഷ്‌കരമാകും. കരമാര്‍ഗം ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

 
india


ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തില്‍ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാന്‍ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഇന്ത്യക്കാരെഒഴിപ്പിക്കുന്നതില്‍ പ്രതിസന്ധി ഒഴിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണം ഇറാന്‍ വ്യോമപാത വീണ്ടും അടയ്ക്കാന്‍ കാരണമായേക്കും.

അത്തരം ഒരു സാഹചര്യമുണ്ടായാല്‍ അര്‍മേനിയ അടക്കമുള്ള രാജ്യങ്ങളിലൂടെ ആയിരിക്കും  ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണം ഇറാന്‍ വ്യോമപാത വീണ്ടും അടയ്ക്കാന്‍ കാരണമായേക്കും. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ അര്‍മേനിയ അടക്കമുള്ള രാജ്യങ്ങളിലൂടെ ആയിരിക്കും  ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്.വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇറാന്‍ തുറന്നപ്പോഴാണ് മഷദില്‍ നിന്ന് നേരിട്ട് ഇന്ത്യക്കാരെ ദില്ലിയില്‍ എത്തിച്ചത്. ഇന്നത്തെ 2 വിമാനങ്ങളും മഷദില്‍ നിന്ന് തന്നെയാണ് എത്തുന്നത്.

ഇതില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക , നേപ്പാള്‍ സ്വദേശികളുമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. അയല്‍ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ശ്രീലങ്ക, നേപ്പാള്‍ സ്വദേശികളെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായം നല്‍കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ നിന്നുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതേസമയം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാന്‍ തുടങ്ങി എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Tags

Share this story

From Around the Web