ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധമിരമ്പുന്നു

​​​​​​​

 
protest nun


തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രതിഷേധിക്കുന്നു.


 പ്രതിഷേധത്തില്‍ സഭയുടെ മുഴുവന്‍ മെത്രാപ്പോലീത്താമാരും പങ്കെടുക്കും. വ്യാഴം ഉച്ചയ്ക്ക് സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് പ്രതിഷേധം.

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ബി ജെ പിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ സന്യാസിനികള്‍ പ്രതിഷേധ സമരം നടത്തി. ചേര്‍ത്തല നഗരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ബിജെപിക്കെതിരെ മുദ്രാവാക്യം വിളികളോടെയുള്ള പ്രതിഷേധ സമരം നടന്നത്.


ഛത്തീസ്ഗഢില്‍ മലയാളി ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച്  തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഉപവാസ നിരാഹാര പ്രാര്‍ത്ഥനയഞ്ജം നടന്നു.
 

Tags

Share this story

From Around the Web