'ഖമനയിയുടെ സംസ്‌കാരചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു'; ഇറാന്‍

 
ALI


വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാന്‍. 

ഖമനയിയുടെ സംസ്‌കാരചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമേരിക്ക അറബ്- ആഫ്രിക്കന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി. 13 രാഷ്ട്രങ്ങള്‍ അമേരിക്കയെ അനുസരിച്ച് ചടങ്ങില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ട്.


അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അഞ്ച് രാഷ്ട്രത്തലവന്മാരെ നേരിട്ട് വിളിച്ച് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായി വിവരം.

 സംസ്‌കാരത്തില്‍ പങ്കെടുത്താല്‍ സഹായധനം കുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍. യു എ ഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ സംസ്‌കാരചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. 


ഖമനയിയുടെ ശവസംസ്‌കാരം അവസാനിക്കുന്നതു വരെ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. .സംസ്‌കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് അറിയിച്ചു.


വ്യാഴാഴ്ച മഷ്ഹദിലാകും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്‌റാനില്‍ ഒത്തുകൂടിയത്.

ഗ്രാന്‍ഡ് മൊസല്ല മതസമുച്ചയത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ ഇറാനിയന്‍ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും,പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്നു.

Tags

Share this story

From Around the Web