കേന്ദ്രത്തെ തള്ളി ഐക്യരാഷ്ട്രസഭ; 2026 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 7.4 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി 2026 ല്‍ കുറയുമെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.
ആഗോളതലത്തിലും വളര്‍ച്ച മുരടിപ്പ് ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.4 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറയും എന്നാണ്. 2026 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.6 ശതമാനമായി കുറയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആഗോള സാമ്പത്തിക സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2027ല്‍ 0.1 ശതമാനത്തിന്റെ വര്‍ദ്ധനവോടെ 6.7 ശതമാനം വളര്‍ച്ച മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം, അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി ഉള്‍പ്പെടെ വളര്‍ച്ച നിരക്കിനെ ബാധിച്ചിട്ടുണ്ട്.
ആഗോളതലത്തിലും വളര്‍ച്ച മുരടിപ്പ് ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തല്‍. ആഗോള തലത്തില്‍ 2.8 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക് 2.7 ശതമാനമായി കുറയും.