കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ന്യൂഡല്‍ഹി: കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഈ കാര്യത്തില്‍ മറുപടി നല്‍കിയത്.
പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചര്‍ച്ചയെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നാണ് സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നത്.
തൃശൂര്‍ എംപിയെ കാണാനില്ലെന്ന ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയില്ലെങ്കിലും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.