52,667 കോടിരൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം. എല്‍പിജി വിലകുറയ്ക്കാനും നടപടി

ന്യൂഡല്‍ഹി:52,667 കോടിരൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. എല്‍പിജി വിലകുറയ്ക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് 30,000 കോടി രൂപയുടെ സബ്സിഡി നല്‍കും. എല്‍പിജി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ പാചകവാതകം ലഭ്യമാക്കാനായാണ് നടപടി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി 4,200 കോടി രൂപ അനുവദിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
യുഎസിന്റെ പകരച്ചുങ്ക നടപടി കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന. പി.എം. ഉജ്വല യോജനയ്ക്കായി 12,060 കോടി രൂപയുടെ അംഗീകാരം.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി തുക അനുവദിച്ചത് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും സഹായകമാകും.
അസമിനും ത്രിപുരയ്ക്കും 4250 കോടിയുടെ പ്രത്യേക പാക്കേജിനും അംഗീകാരം നല്‍കി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ യു.എസ്. തീരുവ ചര്‍ച്ചയായില്ല എന്നാണ് വിവരം.