യു.ഡി.എഫ്. സർക്കാർ പിണറായി സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നടപടികൾ ഭരണത്തിലേറുന്ന പുതിയ സർക്കാർ മാതൃകയാക്കണമെന്നും കെ.സി.ബി.സി
May 12, 2026, 18:43 IST
യു.ഡി.എഫ്. സർക്കാർ പിണറായി സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികൾ ഭരണത്തിലേറുന്ന പുതിയ സർക്കാർ മാതൃകയാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാന്റുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിലുള്ള മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. മാരക മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സർക്കാർ ഇല്ലായ്മ ചെയ്യണം എന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കെ.സി.ബി.സി. മദ്യവിരുദ്ധ സംസ്ഥാന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗം 16 ന് ശനിയാഴ്ച വൈകുന്നേരം 8.30ന് ചെയർമാൻ ബിഷപ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടക്കും