എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് മൊബൈല്‍ ഷോപ്പ് ഉടമയെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മുനിസിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഷോപ്പ് ഉടമ ആണ് അറസ്റ്റിലായത്
കോട്ടയം: എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് മൊബൈല്‍ ഷോപ്പ് ഉടമയെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മുനിസിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഷോപ്പ് ഉടമ തൃക്കൊടിത്താനം സ്വദേശി ജസീം ജലാല്‍(35) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിലുള്ള ആറു മൊബൈല്‍ വില്‍പന സ്ഥാപനങ്ങളും പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇയാളെ ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എം.ഡി.എം.എ കേസില്‍ ഇയാളുടെ പേരില്‍ കേസെടുത്തിരുന്നെങ്കിലും പോലീസിന് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സി ഐ എം.ജെ.അരുണ്‍, എസ്.ഐ എസ്.സുനില്‍കുമാര്‍ എന്നിവരാണു ജസീമിനെ അറസ്റ്റ് ചെയ്തത്.
ജസീമിന്റെ ചങ്ങനാശേരി മുനിസിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഷോപ്പിലും ചങ്ങനാശേരി പോലിസ് സ്റ്റേഷനിലും അക്രമം അഴിച്ചുവിടുകയും നാലു പോലിസുകാരെ അക്രമിക്കുകയും ചെയ്ത കേസില്‍ ചെത്തിപ്പുഴ കാഞ്ഞിരത്തുംമൂട്ടില്‍ സാജു ജോജോ(32), കുറിച്ചി വടക്കേക്കുട്ട വീട്ടില്‍ മിഥുന്‍ തോമസ് (33), അക്രമത്തില്‍ പങ്കാളിയായ അഭിഭാഷകന്‍ പൂവം പുത്തന്‍വീട്ടില്‍ ജുബിന്‍(33) എന്നിവര്‍ക്കെതിരെ ചങ്ങനാശേരി പോലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
ഈ സംഘം ജെസിമിനോട് ഗുണ്ടാപ്പിരിവ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കടയില്‍ കയറി അക്രമം അഴിച്ചുവിടാന്‍ കാരണമെന്നും പോലീസ് പറഞ്ഞു.